കോട്ടയം : തലയോലപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസില് പ്രതിയെ കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല് കോടതി വെറുതെവിട്ടു. തലയോലപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി പൊൻകുന്നം ചിറക്കടവ് ചിറക്കടവ് ക്ഷേത്രം ഭാഗത്ത് വെട്ടിക്കല് പുത്തൻപറമ്പില് വീട്ടില് അജ്മീർ ഗബീറിനെയാണ് കോട്ടയം ഫാസ്റ്റ് ട്രാക് സ്പെഷ്യല് കോടതി (പോക്സോ) ജഡ്ജി എച്ച്.റോഷ്നി വിട്ടയച്ചത്.
2024 ലായിരുന്നു കേസിനാസ്പദമായ സംഭവം. 17 വയസ്സുള്ള പെണ്കുട്ടിയുമായി പരിചയം സ്ഥാപിച്ച ശേഷം പെണ്കുട്ടിയെ പീഡിപ്പിച്ച പ്രതി സ്വർണ മാല അടക്കം കൈക്കലാക്കിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 2024 ജൂണ് മുതല് ഡിസംബർ വരെ വീട്ടില് അതിക്രമിച്ചു കയറിയ പ്രതി അതിജീവതയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
2025 ഫെബ്രുവരി 9-ന് പെണ്കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തു പ്രതിയെ അറസ്റ്റ് ചെയ്തു. കേസില് പ്രോസിക്യൂഷൻ 21 സാക്ഷികളെയും സ്കൂള് രേഖകള് ഉള്പ്പെടെയുള്ള രേഖകളും ഹാജരാക്കിയെങ്കിലും ആരോപണങ്ങള് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്.






