കോട്ടയം: മുക്കൂട്ടുതറയില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി ഓടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഉമ്മിക്കുപ്പ പള്ളിക്ക് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.
പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പുറ്റുമണ്ണില്‍ ജോസും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പള്ളിമുറ്റത്ത് നിന്ന് റോഡിലേക്ക് ഇറങ്ങുന്നതിനിടെയാണ് കാര്‍ നിയന്ത്രണം വിട്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അപകടത്തില്‍ കാര്‍ തലകീഴായി ഓടയിലേക്ക് മറിഞ്ഞു. അപകടം കണ്ട നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്ത് മുക്കൂട്ടുതറയിലെ ആശുപത്രിയില്‍ എത്തിച്ചു.
പ്രാഥമിക ചികിത്സ നല്കിയ ശേഷം പരുക്കേറ്റവരെ തുടര്‍ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.






