കോട്ടയം : വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.885 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അസം മൊറിഗാവ് ജില്ലയിൽ ഗൊറുഖുട്ടി, ലഹരിഘട്ട്, സരുചല സ്വദേശിയായ 21കാരനായ ഇക്രാമുൽ ഹുസൈൻ ആണ് പിടിയിലായത്.
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ഗാന്ധിനഗർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 5.20 മണിയോടെ ആർപ്പൂക്കര വില്ലേജിൽ കരിപ്പൂത്തട്ട് പറഞ്ചാലി കലുങ്ക് ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
ഇയാളെ പിടികൂടുന്ന സമയത്ത് ഇയാളുടെ പക്കൽ 2.885 കിലോഗ്രാം കഞ്ചാവുണ്ടായിരുന്നു. നിലവിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





