തൃക്കൊടിത്താനം : നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കഞ്ചാവുമായി പോലീസ് പിടിയിൽ. മാമൂട് 28 കോളനി സ്വദേശിയായ ജിതിൻ മോഹൻ എന്നയാളാണ് അറസ്റ്റിലായത്.
തൃക്കൊടിത്താനം പോലീസിന്റെയും, കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘത്തിന്റെയും സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്.
2023ൽ മാമൂട് ഭാഗത്തുവെച്ച് യുവാക്കളെ സോഡാക്കുപ്പികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങി കോടതിയിൽ ഹാജരാകാതെ തിരുവല്ല ഭാഗത്തു ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് കഞ്ചാവുമായി പിടിയിലായത്. നിലവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





