കോട്ടയം: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും കടത്തും നിയന്ത്രിക്കുക, വിതരണ ശൃംഖലകൾ കണ്ടെത്തി തകർക്കുക, യുവതലമുറയെ ലഹരിയിൽ നിന്ന് മുക്തരാക്കി സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേരള സർക്കാർ ആരംഭിച്ച സമഗ്ര ലഹരി വിരുദ്ധ പദ്ധതിയായ
ഓപ്പറേഷൻ ഫാൻ: ദ നാർക്കോ ഹണ്ട്"
ലഹരി ഉപയോഗിക്കുന്നവ:രെയും മയക്കുമരുന്ന് വിപണനം നടത്തുന്നവരെയും നിയമത്തിൻ്റെ മുന്നിലെത്തിക്കുന്നതിനൊപ്പം, പൊതുജന പങ്കാളിത്തത്തോടെ സാമൂഹിക ബോധവൽക്കരണം ശക്തിപ്പെടുത്തുക, ജനകീയ പ്രതിരോധം സൃഷ്ടിക്കുക.
ലഹരിക്കടിമപ്പെട്ടവർക്ക് ഡീ-അഡിക്ഷൻ ചികിത്സ ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ലഹരി മാഫിയകൾക്ക് കർശനമായ നിയമനടപടികളിലൂടെ മുന്നറിയിപ്പ് നൽകുന്നതിനോടൊപ്പം സാധാരണ ജനങ്ങൾക്ക് സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം ഉറപ്പാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
പദ്ധതിയുടെ ഭാഗമായി ജൂലൈ 28-ന് രാവിലെ 10.30 മണിക്ക് കോട്ടയം ജില്ലാ പോലീസിൻ്റെയും തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി ഗ്രാമപഞ്ചായത്തുകളുടെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു.
ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
പായിപ്പാട് കൊച്ചുപള്ളി ജംഗ്ഷനിൽ നിന്ന് രാവിലെ 10.30 മണിക്ക്. ആരംഭിക്കുന്ന റാലി പായിപ്പാട് ടൗൺ ചുറ്റി സമാപിച്ചതിന് ശേഷം 11.00 മണിക്ക് പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം നടക്കും.
വിനു ജോബ് അധ്യക്ഷത വഹിക്കും.
പൊതുസമ്മേളനത്തിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനാ പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും.






