കോട്ടയം:സമാധാനപരമായി സമരം ചെയ്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എംപി എന്നിവരടക്കമുള്ള നേതാക്കളെ അതിക്രൂരമായി വലിച്ചിഴച്ച് മര്‍ദ്ദിച്ച് അറസ്റ്റു ചെയ്ത സംഭവം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി.
കഴിഞ്ഞ മൂന്നു വർഷക്കാലമായി ഇന്ത്യയിൽ നടത്തിയ എല്ലാ പൊതുപരീക്ഷകളുടെയും വിശ്വാസ്യത തകർന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രതിഷേധ സമരത്തിനെതിരെയാണ് ഡൽഹിയിൽ കഴിഞ്ഞദിവസം പൊലീസ് ക്രൂര മർദ്ദനം അഴിച്ചുവിട്ടത്.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് 13 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിട്ടും അത് കണ്ടില്ലന്ന് നടിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ തുടരുന്നത്.
ഇതിനെതിരെയാണ് സി.ജെ.പി അടക്കമുള്ള പാർട്ടികൾ സമരരംഗത്ത് വന്നത്. ഈ സമരത്തിന് പിന്തുണ അറിയിച്ച് പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാരെയും നേതാക്കളെയും മർദ്ദിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭം പാർലമെന്റിനകത്തും രാജ്യത്തെമ്പാടെയും ഉയർന്നു വരുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.






