കോട്ടയം : നിർമ്മലം പുതുയുഗ ശുചിത്വ ക്യാമ്പയിനിന്റെ ജില്ലാതല ഏകോപനസമിതി യോഗവും പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാരുടെ യോഗവും ഇന്ന് രാവിലെ 11 ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേരും.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും, മന്ത്രി മോൻസ് ജോസഫും പങ്കെടുക്കും.
സംസ്ഥാനത്തെ സമ്പൂർണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനും മാലിന്യ സംസ്കരണത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനും
ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.






