കാഞ്ഞിരപ്പള്ളി: 37-ാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് നാളെ കാഞ്ഞിരപ്പള്ളിയിൽ തിരിതെളിയും.
14 വേദികളിലായി 300 മത്സരയിനങ്ങളില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കുമ്പോള്‍ ഇനി കാഞ്ഞിരപ്പള്ളി നാലുനാള്‍ കലയുടെ ആവേശത്തിലമരും.
ജില്ലയിലെ 13 ഉപജില്ലകളില്‍ നിന്നായി 6000ത്തിലധികം കലാപ്രതിഭകള്‍ പങ്കെടുക്കും. നാളെ വര്‍ണാഭമായ ഘോഷയാത്രയോടെ കലോത്സവത്തിനു തുടക്കമാകും.
29ന് മത്സരങ്ങള്‍ക്ക് ഇടവേളയായിരിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ വിവിധ വേദികളിലായി മത്സരങ്ങള്‍ അരങ്ങേറും.
നാളെ രാവിലെ 10.30ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് മന്ത്രി മോന്‍സ് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രഫ. റോണി കെ. ബേബി എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ഫ്രാന്‍സിസ് ജോര്‍ജ് എംപി ലോഗോ ഡിസൈനിംഗ് സമ്മാനദാനം നിര്‍വഹിക്കും.
എംഎല്‍എമാരായ മാണി സി. കാപ്പന്, എം.ജെ. സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്,
രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ഡൊമിനിക് ആയിലൂപ്പറന്പില്, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.






