കോട്ടയം : ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവമേല്പിച്ച 7 പ്രതികൾ അറസ്റ്റിൽ.
സംഘർഷമുണ്ടാക്കിയ ആളുകളെ പിന്തിരിപ്പിച്ച് വിടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പോലീസുദ്യോഗസ്ഥന്റെ നിർദ്ദേശങ്ങളെ അവഗണിക്കുകയും പോലീസുദ്യോഗസ്ഥനെ ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തത്.
സംഭവത്തിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ക്രൈം 1528/2026 u/s 121(1) 189(2) ബിഎൻഎസ് പ്രകാരമുള്ള കേസിലെ പ്രതികളായ അഭിഷേക് രാധാകൃഷ്ണൻ, അതുൽ പി എസ്, അഭിജിത് വി നായർ, അർജുൻ അജീഷ്, മിഥുൻ, ഗിരിപ്രണവ് രാജൻ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി - II മുമ്പാകെ ഹാജരാക്കി. തുടർന്ന് ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.






