കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ ടാക്സി ബൂത്ത് തുടങ്ങി.
ശബരിമല മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് പമ്പയിലേക്ക് സുഗമമായി യാത്ര ചെയ്യുന്നതിനായി റെയിൽവേ സ്റ്റേഷന് മുന്നിൽ ഒരു ഇൻഫർമേഷൻ/ടാക്സി ബൂത്ത് അനുവദിക്കണമെന്ന് ബിഎംഎസ് ഉൾപ്പെടെയുള്ള ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരുടെ സംയുക്ത അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
കളക്ടറും, എസ്പിയും നിശ്ചയിച്ച മിതമായ നിരക്കിൽ ഭക്തർക്ക് വാഹനസൗകര്യം ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം.
എന്നാൽ ബൂത്ത് അനുവദിക്കുന്നതിന് പ്രതിദിനം 13,00രൂപ വാടക നൽകണമെന്നായിരുന്നു റെയിൽവേയുടെ ആവശ്യം. ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
തുടർന്ന് ഈ വിഷയത്തിൽ സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA ക്ക് നിവേദനം നൽകുകയും ചെയ്തു. അദ്ദേഹത്തിൻ്റെ നിർദേശ പ്രകാരം ബിജെപി ദേശീയ നിർവാഹമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് ഇടപെടുകയും, ഡി സി എമ്മു മായി നടത്തിയ ചർച്ചകൾ ഫലം കണ്ടു.
ഇന്നലെ നേരിട്ടെത്തിയ ഡി സി എം യാതൊരുവിധ വാടകയും ഈടാക്കാതെ തന്നെ ഭക്തർക്കായി ബൂത്ത് സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.
ഇനി അയ്യപ്പ ഭക്തർക്ക് യാത്രാക്ലേശമില്ലാതെ, തങ്ങൾക്കിഷ്ടമുള്ള വാഹനങ്ങളിൽ പമ്പയിലേക്ക് പോകാം. ഭക്തരുടെ സൗകര്യത്തിനായി 6 മുതൽ 30 സീറ്റുകൾ വരെയുള്ള വാഹനങ്ങൾ അവിടെ ലഭ്യമാകും.





