കോട്ടയം: കടുത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ മാരക ലഹരി വസ്തുക്കളുമായി യുവാവ് പിടിയിലായി.
കടുത്തുരുത്തി പത്തിക്കപ്പറമ്പിൽ വീട്ടിൽ അബിൻ ദാസ് (30) ആണ് പിടിയിലായത്.
പ്രതിയിൽ നിന്നും 6.26 ഗ്രാം എം.ഡി.എം.എ., 40 മില്ലി ഹാഷിഷ് ഓയിൽ, 3 ഗ്രാം കഞ്ചാവ് എന്നിവ പോലീസ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് കടുത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






