കോട്ടയം: 50,000-ത്തോളം ഗാനങ്ങൾ വ്യത്യസ്ത ഭാഷകളിലൂടെ പാടി ലോകമെമ്പാടും സംഗീത സുഖം പകർന്ന തെന്നിന്ത്യൻ ഗാനകോകിലം എസ്. ജാനകിയമ്മക്ക് കോട്ടയം വൈഎംസിഎയും ഫിൽകോസും സംയുക്തമായി സ്മരണാഞ്ജലി സംഘടിപ്പിക്കുന്നു.
നാല് ദേശീയ അവാർഡുകളും 8 സംസ്ഥാന അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ അതുല്യ ഗായികയ്ക്കുള്ള ആദരമാണ് 'ഓർമ്മപ്പൂക്കൾ'. 2026 ജൂലൈ 17 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കോട്ടയം വൈഎംസിഎയിൽ ആണ് പരിപാടി.
കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. മുൻ മന്ത്രി വി.എൻ വാസവൻ, റവ. ഫാ. പോൾ ജേക്കബ് തിരുവല്ല എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ഫിൽകോസ് പ്രസിഡന്റ് ജിജോ വി എബ്രഹാം അധ്യക്ഷത വഹിക്കും.
നാട്ടകം സുരേഷ് എം.എൽ.എ, കോട്ടയം നഗരസഭ ചെയർപേഴ്സൺ എം.പി സന്തോഷ് കുമാർ, നടനും നിർമ്മാതാവുമായ പ്രേം പ്രകാശ്, വൈഎംസിഎ പ്രസിഡന്റ് എബ്രഹാം കുര്യൻ പാലാമ്പടം, കോട്ടയം പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് അഡ്വ. വി.ബി ബിനു, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. ഡോ. തോമസ് പുതുശ്ശേരി, ഫിൽകോസ് രക്ഷാധികാരി ജോയ് തോമസ്, എം.ജി ശശിധരൻ, റ്റി. ശശികുമാർ, വൈഎംസിഎ കൾച്ചറൽ കമ്മിറ്റി ചെയർമാൻ ജോൺ ചെറിയാൻ, ഫിൽകോസ് ജനറൽ സെക്രട്ടറി പി.കെ ആനന്ദക്കുട്ടൻ എന്നിവർ സ്മരണാഞ്ജലികൾ അർപ്പിക്കും.
കുമാരി സൗപർണിക, ടാൻസൻ തുടങ്ങിയവർ അവതരിപ്പിക്കുന്ന ജാനകിയമ്മയുടെ പ്രശസ്ത ഗാനങ്ങളുടെ സംഗീതാർച്ചനയും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് 9400509367 (ഷൈജു വർഗീസ്-ജനറൽ സെക്രട്ടറി) എന്ന നമ്പറിൽ ബന്ധപ്പെടുക.






