കോട്ടയം : സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം ഉൾപ്പെട്ടതായി കണ്ടെത്തിയ പ്രതിക്ക് ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തി.
ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളൂത്തുരുത്തി സ്വദേശിയായ അനിൽ കുമാർ (56) എന്ന വെള്ളൂത്തുരുത്തി അനിൽ എന്നയാൾക്കെതിരെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (കാപ്പാ ) വകുപ്പ് 15(1)(a) പ്രകാരം ഒരു വർഷത്തേക്ക് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തി.
പനച്ചിക്കാട് വില്ലേജിൽ വെള്ളൂത്തുരുത്തി കരയിൽ അനിൽ കുമാറിനെതിരെ എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽപ്പെടുന്ന പ്രദേശങ്ങളിൽ ഒരു വർഷത്തേക്ക് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് 2026 ജൂലൈ 26 മുതൽ പ്രാബല്യത്തിൽ വന്നു.
ജൂലൈ 26 മുതൽ ഒരു വർഷക്കാലത്തേക്ക് മുൻകൂർ അനുമതിയില്ലാതെ അനിൽ കുമാറിന് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽപ്പെടുന്ന പ്രദേശങ്ങളിൽ പ്രവേശിക്കാനോ സഞ്ചരിക്കാനോ സാധിക്കില്ല.
സഞ്ചാര നിയന്ത്രണം നിലവിലുള്ള കാലയളവിൽ ഇയാൾ മുൻകൂർ അനുമതിയില്ലാതെ കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നുണ്ടോ എന്നും ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്നും പോലീസ് നിരീക്ഷിക്കും.
സഞ്ചാര നിയന്ത്രണ ഉത്തരവ് ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഇയാൾക്കെതിരെ നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
നിരവധി മോഷണ കേസുകളിലും, എൻഡിപിഎസ് കേസുകളിലും ഉൾപ്പെട്ടിട്ടുള്ള ആളാണ് അനിൽകുമാർ.






