കൊല്ലം: മദ്യലഹരിയില്‍ സംഘർഷത്തില്‍ കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാല്‍ക്കുളങ്ങര സ്വദേശി രാജു (39) ആണ് കൊല്ലപ്പെട്ടത്.
തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ശിവരാജു എന്ന ആനയുടെ മൂന്നാം പാപ്പാനാണ് കൊല്ലപ്പെട്ട രാജു. കടവൂരില്‍ ആണ് സംഭവം. മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ ഒരാളെ പിടികൂടി. രണ്ടാം പ്രതിയായ മഹേഷിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒന്നാം പ്രതി ശ്യാംകുമാർ ഒളിവിലാണ്. ഒന്നാം പ്രതി ശ്യാമിൻ്റെ സഹോദരനാണ് പിടിയിലായ രണ്ടാം പ്രതി മഹേഷ്.






