കൊച്ചി: കെഎസ്ആർടിസി ബസിൽ സ്ത്രീ സംവരണ സീറ്റിൽ ഇരുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു. ആക്രമണത്തിൽ കണ്ടക്ടറുടെ മൂക്കിന്റെ അസ്ഥിക്ക് ഗുരുതര പരുക്കേറ്റു.
ഇടുക്കി ചെറുതോണി സ്വദേശി ഷിബിനാണ് കണ്ടക്ടർ ആലപ്പുഴ സ്വദേശി ബി.ആർ. രമേശിനെ ആക്രമിച്ചത്. സ്ത്രീ സംവരണ സീറ്റിൽ ഇരുന്ന ഷിബിനോട് സീറ്റ് മാറാൻ കണ്ടക്ടർ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് ബസിൽനിന്ന് പുറത്തിറങ്ങി മുന്നിൽ നിന്ന ഷിബിനോട് വീണ്ടും മാറാൻ ആവശ്യപ്പെട്ടതോടെയാണ് ആക്രമണമുണ്ടായത്. രമേശിന്റെ മൂക്കിന്റെ അസ്ഥിയാണ് തകർന്നത്. കണ്ടക്ടറുടെ പരാതിയിൽ പൊലീസ് ഷിബിനെ പിടികൂടി.






