തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം ഒക്ടോബർ 26 തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഇതിനായി സംസ്ഥാന സർക്കാർ 1081 കോടി രൂപ അനുവദിച്ചു.
ഇതില്‍ സാമൂഹികക്ഷേമ പെൻഷൻ വിതരണത്തിനായി 961.64 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷനുകള്‍ക്കായി 119.47 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. പെൻഷൻ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു.






