മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തില്‍ നിന്നുളള ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു.
കൊച്ചുവേളി - അമൃതസർ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രല്‍ - നിസാമുദ്ദീൻ എക്സ്പ്രസും ട്രെയിനുകളാണ് പൻവേലില്‍ നിന്നും വഴിതിരിച്ചുവിടുക.
ഈ ട്രെയിനുകള്‍ ജല്‍ഗാവ് - പാല്‍ധി - ഉദ്ന വഴി സൂറത്തില്‍ എത്തും. വാപി -ഉദ് വാഡ സെക്ഷനില്‍ മണ്ണിടിച്ചിലുണ്ടായതും പലയിടത്തും ട്രാക്കില്‍ വെളളം കയറിയതുമാണ് കാരണം.
സൂറത്തില്‍ നിന്നും ഉദ്നയില്‍ നിന്നുമുളള ആറു ട്രെയിനുകള്‍ പൂർണമായും നിരവധി സർവീസുകള്‍ ഭാഗികമായും റദ്ദാക്കി. ഗുജറാത്തിലെ 20 ജില്ലകളിലും മഹാരാഷ്ട്രയിലെ പൂനെയടക്കം അഞ്ച് ജില്ലകളിലും റെഡ് അലർട്ടാണ്.
മുംബൈയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായതോടെ ജനജീവിതം ദുസഹമായി. വരും മണിക്കൂറുകളിലും ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.






