കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസില്‍ പണം തിരിച്ചടച്ചാലും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാകില്ലെന്ന് ഹൈക്കോടതി.
ഇരുപത്തിമൂന്നാം പ്രതിയുടെ ഹർജി തള്ളി കൊണ്ടാണ് കോടതി നിരീക്ഷണം. എ ജെ പോള്‍സന്റെ ഹർജിയാണ് തള്ളിയത്. രണ്ടരക്കോടി രൂപയുടെ വായ്പയാണ് പോള്‍സണ്‍ ബാങ്ക് അനുവദിച്ചത്.
വ്യാജരേഖയില്‍ ആയിരുന്നു വായ്പയെന്ന് ഇഡി കണ്ടെത്തിയിരുന്നു. വ്യാജരേഖയില്‍ സംഘടിപ്പിച്ച വായ്പ ഉപയോഗിച്ച് കർണാടകയില്‍ ഭൂമി വാങ്ങുകയായിരുന്നു.
4,30,85,889 വായ്പയും പലിശയും സഹിതം തുക പോള്‍സണ്‍ പിന്നീട് തിരിച്ചടച്ചു. തുടർന്നാണ് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ എത്തിയത്.






