കോട്ടയം: തിരുവനന്തപുരം: കർക്കടക വാവുബലി ദിനമായ ഇന്ന് പിതൃക്കളുടെ സ്മരണയിൽ ബലിതർപ്പണം തുടങ്ങി.
മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമമാണ് ബലിയിടല്‍.
സംസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. പിതൃസ്മരണയിൽ ആളുകൾ ബലിയർപ്പിക്കാൻ കൂടുതലും എത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്. രാത്രി മുതൽ തന്നെ ഇവിടെ വിശ്വാസികൾ എത്തി തുടങ്ങിയിരുന്നു.
തിരുനാവായ ക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, തുടങ്ങി കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി.
പുലര്‍ച്ചെ രണ്ടു മണിമുതല്‍ തുടങ്ങിയ ബലിതര്‍പ്പണ ചടങ്ങുകള്‍ വൈകിട്ടുവരെ നീളും.
പിതൃമോക്ഷ പുണ്യം തേടി പതിനായിരങ്ങളാണ് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ ബലിതര്‍പ്പണ ചടങ്ങിനെത്തുന്നത്.
പരശുരാമ പ്രതിഷ്ഠയുള്ള ക്ഷേത്രമെന്ന പെരുമയുള്ളതിനാല് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിരവധിപേരാണ് തിരുവല്ലത്തെ തര്‍പ്പണ ചടങ്ങുകളുടെ ഭാഗമാവുന്നത്. പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു.
തിരുവനന്തപുരം ജില്ലയില്‍ തിരുവല്ലത്തിന് പുറമെ ശംഖുമുഖം കടല്‍ത്തീരം, വര്‍ക്കല പാപനാശം, അരുവിക്കര ക്ഷേത്രം, നെയ്യാറിലെ അരുവിപ്പുറം ക്ഷേത്രം തുടങ്ങി ചെറുതും വ
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളുണ്ട്. തിരക്കൊഴിവാക്കാന്‍ ഇത്തവണ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു






