കൊമ്പുകുത്തി: ഒരുമണിക്കൂർ വൈദ്യുതി പോയാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് എത്രയെന്ന് നമുക്കറിയാം. എന്നാൽ ഇവിടെ നാലു ദിവസമായി വൈദ്യുതി ഇല്ല. അതും ഒരു ഗ്രാമം ഒന്നാകെ ഇരുട്ടിൽ കഴിയുകയാണ് 4 ദിവസമായി.
മൂന്നുവശവും വനങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി ഗ്രാമം ആണ് നാല് ദിവസമായി ഇരുട്ടില്‍ കഴിയുന്നത്.
ഇടിമിന്നലില്‍ കേബിള്‍ കത്തിയതാണ് വൈദ്യുതി തടസത്തിന് കാരണമെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന എം. എം മണി പ്രത്യേകതാല്‍പര്യമെടുത്ത് 45 ലക്ഷം രൂപ ചെലവിട്ട് മുണ്ടക്കയം -കോരുത്തോട് റോഡിലെ മടുക്കയില്നിന്നും കൊമ്പുകുത്തി ഗ്രാമത്തിലേക്ക് ഭൂമിക്കടിയിലൂടെ കേബിള്‍ വഴി വൈദ്യുതി എത്തിക്കുന്ന സംവിധാനമേര്‍പ്പെടുത്തിയിരുന്നു. പെരുവന്താനം കെ.എസ്. ഇ.ബി സെക്ഷന്റെ പരിധിയിലാണ് ഈ പ്രദേശം. നേരത്തെ ടി. ആര്. ആന്‍ഡ്. ടീ എസേ്റ്ററ്റ് വഴി ചെന്നാപ്പാറ ഫാക്ടറി പടിക്കല്നിന്നുമാണ് വൈദുതി എത്തിച്ചിരുന്നത്. കേബിളിന്റെ തകരാര്‍ പരിഹരിക്കാന്‍ എറണാകുളത്തുനിന്നു ഉദ്യോഗസ്ഥരെത്തണമെന്നാണ് അധികൃതര്‍ പറയുന്നത്.
ഇതിന് കാലതാമസമെടുക്കും. പഴയ ഓവര്‍ ഹെഡ്ഡ് ലൈനിന്റെ തകരാര്‍ പരിഹരിച്ച് ഇതുവഴി വൈദ്യുതിയെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി. എം കോരുത്തോട് ലോക്കല്‍ സെക്രട്ടറി പി കെ സുധീറും കൊമ്പുകുത്തി വാര്‍ഡ് മെംബര്‍ കെ. ആര് സെയ്നും ആവശ്യപ്പെട്ടു






