കണ്ണൂർ: രക്ഷാപ്രവര്‍ത്തനതിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന ആരോപണത്തില്‍ റിപ്പോര്‍ട്ട് തേടി കണ്ണൂര്‍ എഡിഎം.
പയ്യന്നൂര്‍ തഹസില്‍ദാരിനോടും പരിയായം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടിയിരിക്കുകയാണ് കണ്ണൂര്‍ എഡിഎം.
ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ മൃതദേഹം കൊണ്ടു പോയതിന്റെ സാഹചര്യം വ്യക്തമാക്കണമെന്നാണ് നിര്‍ദേശം.
റിപ്പോര്‍ട്ട് എംഡിഎം കളക്ടര്‍ക്ക് കൈമാറും.
മൃതദേഹം കണ്ണൂരിൽ നിന്ന് ചാവക്കാട് വരെ എത്തിച്ചത് ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സിലായിരുന്നു.
ചാവക്കാട് വെച്ച് മൃതദേഹം ഫ്രീസര്‍ സൗകര്യമുള്ള ആംബുലന്‍സിലേക്ക് മാറ്റികുയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്മോര്ട്ടം നടത്തി ചൊവ്വാഴ്ച രാത്രി 8.30നാണ് മൃതദേഹം വിട്ട് നല്‍കിയത്.
ദൂരം കൂടുതലായതിനാലും മൃതദേഹം അഴുകിതുടങ്ങിയതിനാലും ഫ്രീസര്‍ സ്വകര്യമുള്ള ആബുലന്‍സ് വേണമെന്ന് രാജേഷിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ഫണ്ട് ഇല്ലെന്ന കാരണത്താല്‍ ആവശ്യം നിരസിക്കുകയായിരുന്നു.






