കാഞ്ഞിരപ്പള്ളി :അഴിമതിരഹിതനും കേരളാ പൊലീസിലെ മികച്ച കുറ്റാന്വേഷകനുമായ റിജോ പി ജോസഫിനെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ആയി നിയമിച്ചു
നിലവിൽ എറണാകുളം ക്രൈം ബ്രാഞ്ച് ഡിവൈഎസ് പി ആണ് . കോട്ടയം ഈസ്റ്റ്, വിജിലൻസ് എന്നിവിടങ്ങളിൽ സി ഐ ആയും, കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ എസ്എച്ച്ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്.
ചങ്ങനാശേരി എസ് ബി കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിഎയും എംഎയും കരസ്ഥമാക്കിയ റിജോ പി ജോസഫ് ബെർക്ക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. തൃക്കൊടിത്താനം സ്വദേശിയാണ്






