കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ പെയ്ഡ് ട്രെയിനീസ് (നഴ്സിങ് ഓഫീസർ) തസ്തികയിലേക്ക് നിയമനം.
അഭിമുഖം നവംബർ 30ന് ഉച്ചയ്ക്ക് രണ്ടിന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കും.
യോഗ്യത : ജിഎൻഎം/ബിഎസ്സി നഴ്സിങ്, കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ.
ഈ സ്ഥാപനത്തിൽ വോളണ്ടറി സ്റ്റാഫ് നഴ്സായി പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുമായി എത്തണം. ഫോൺ: 04828 203492, 202292.





