കോഴിക്കോട്: വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവിനെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം കണ്ണങ്കുഴി ബ്രാഞ്ച് അംഗവുമായ അമലാണ് അറസ്റ്റിലായത്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നേരത്തെ അമലിനെ ചോദ്യം ചെയ്തിരുന്നു. വിവാദ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിൽ അമലിനും പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ‘റെഡ് ബറ്റാലിയൻ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ കാഫിർ സ്ക്രീൻഷോട്ട് പങ്കുവച്ചത് അമലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.






