പിറവം : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ കടന്നല്‍ക്കുത്തേറ്റു മരിച്ചു. എറണാകുളം മണീട് ഏഴക്കരനാട് കുഴിക്കാട്ടില്‍ ശാന്തയാണ് (60) മരിച്ചത്. രാമമംഗലം കിഴുമുറി ഉള്ളേലിക്കുന്ന് ഭാഗത്ത് വീട്ടുപണിക്ക് ശേഷം മടങ്ങിവരുമ്പോള്‍ കൂട്ടത്തോടെയെത്തിയ കടന്നലുകള്‍ ശാന്തയെ ആക്രമിക്കുകയായിരുന്നു.
കടന്നലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.






