ചെന്നൈ: ബോക്സ് ഓഫീസിനെ കൊടുമ്പിരി കൊള്ളിച്ചു കൊണ്ട് പ്രദർശനം തുടരുകയാണ് ജയിലർ 2. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും വൻ നേട്ടമാണ് ചിത്രത്തിന് ആഗോളതലത്തില്‍ ലഭിക്കുന്നത്.
തമിഴ് സിനിമ ആണെങ്കിലും ചിത്രത്തിലെ മലയാളി താരങ്ങളുടെ സാന്നിധ്യം ഏറെ ചർച്ചയായിരുന്നു. മോഹൻലാല്‍, സുരാജ്, വിനായകൻ ഉള്‍പ്പെടെ വമ്പൻ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.
ചിത്രത്തില്‍ മറ്റാരും പ്രതീക്ഷിക്കാത്ത ഒരു മലയാളി കൂടിയുണ്ട്. മറ്റാരുമല്ല, ചിത്രത്തിലെ പ്രധാന വില്ലന്മാരില് ഒരാളായ സുരാജിന്റെ അളിയനായി വേഷമിട്ട നോബിള്‍ കെ ജെയിംസ് ആണത്. ജിഞ്ചു എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സിനിമയിലൂടനീളം ഒറ്റ ഡയലോഗ് കൊണ്ട് ചിരിയുണർത്തിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ഡ്രൈവറായി വേഷമിട്ടെത്തുന്ന രജനിയെ അളിയന്റെ സർവ്വ അധികാരവും ഉപയോഗിച്ച് നിലയ്ക്ക് നിർത്താൻ നോക്കുന്ന രംഗവും ഡയലോഗും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
നീ ഡ്രൈവർ താനേ ?’ എന്ന ഒറ്റ ഡയലോഗിലാണ് താരം മിന്നിയത്. താരത്തില്‍ ഈ ഒരൊറ്റ ഡയലോഗില്‍ ആണ് ചിത്രത്തിലെ ട്വിസ്റ്റുകളില്‍ ഒന്ന് വെളിപ്പെടുന്നതും. ചങ്ങാനേശേരി സ്വദേശിയാണ് സുരാജിന്റെ അളിയനും ലിച്ചിയുടെ അനിയനുമായി വേഷമിട്ട നോബിള്‍. ഒക്ടോബർ ആദ്യം പുറത്തിറങ്ങിയ ജയിലർ 2വിന്റെ ട്രെയിലറില്‍ ഉള്‍പ്പെടെ താരത്തിന്റെ ഭാഗമുണ്ടായിരുന്നു.
അതേസമയം, കേരളത്തില്‍ 800 സ്ക്രീനുകളില്‍ ഓള് ടൈം റെക്കോർഡ് റിലീസായി ആണ് ചിത്രം എത്തിയത്. 4000 ഷോകളാണ് ചിത്രം ആദ്യ ദിനം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചത്. ഒക്ടോബർ 15 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒൻപത് ദിവസങ്ങള്‍ കൊണ്ട് ആഗോള തലത്തില്‍ 680 കോടിയാണ് കളക്ഷൻ നേടിയിരിക്കുന്നത്.






