ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്സിക്ക് ആവേശജയം.
ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്പോര്‍ട്ടിങ് ക്ലബ് ഡല്‍ഹിയെ 3-2ന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു വിജയത്തുടക്കം കുറിച്ചത്.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ബെംഗളൂരു ശക്തമായി തിരിച്ചുവന്ന് വിജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ 89-ാം മിനിറ്റില്‍ ഡച്ച് പ്രതിരോധ താരം മെനോ കോച്ച് നേടിയ ഹെഡര്‍ ഗോളാണ് ബെംഗളൂരുവിന് നിര്‍ണായക വിജയം സമ്മാനിച്ചത്.






