ഈരാറ്റുപേട്ട: അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ ആഹ്ലാദപ്രകടനത്തിനിടെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ മാധ്യമപ്രവർത്തകനെ മർദ്ദിച്ചതിൽ ഈരാറ്റുപേട്ട പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു.
ഈരാറ്റുപേട്ടയിലെ മാധ്യമപ്രവർത്തകനും ഇ ന്യൂസിൻ്റെ ലേഖകനുമായ റസ്സൽ ഷെരീഫിനാണ് മർദ്ദനമേറ്റത്.
സംഭവത്തിൽ പ്രതിഷേധിച്ച് ചേർന്ന യോഗത്തിൽ പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് പി.എ.എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. കെ.കെ.പി. ജലീൽ, ഹസീബ് വെളിയത്ത്, കെ.എ. സാജിദ്, പ്രിൻസ് ബാബു, ഹാഷിം സത്താർ, ദിവ്യ ദിലീപ്, കെ.പി. മുജീബ്, തങ്കച്ചൻ പാലാ, താഹ തേവരുപാറ എന്നിവർ പ്രസംഗിച്ചു.
മർദ്ദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രസ് ക്ലബ്ബ് ഈരാറ്റുപേട്ട പോലീസിൽ പരാതി നൽകി.






