മലപ്പുറം : ബെംഗളുരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. താനൂര്‍ പൊലീസിന്റെ ഇടപെടലിന് പിന്നാലെയാണ് യുവാവിനെ നാഗ്പൂരിൽ നിന്നും കണ്ടെത്തിയത്.
നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ ഇംതിയാസ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ബെംഗുളുരുവിലെത്തിയത്. ഇതിന് പിന്നാലെയാണ് യുവാവിനെ കാണാതായത്.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ബെംഗളൂരുവില്‍ എത്തിയ ഉടന്‍ ഇംതിയാസ് വീട്ടുകാരെ ഫോണില്‍ വിളിച്ച് എത്തിയ വിവരം അറിയിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.






