ഐഐടികളിൽ ഡയറക്ടർ തസ്തികയിലേക്ക് അവസരം. ഐഐടി ഡൽഹി, ഐഐടി ഇൻഡോർ, ഐഐടി മാണ്ഡി എന്നിവിടങ്ങളിലെ ഡയറക്ടർ നിയമനത്തിനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മൂന്ന് സ്ഥാപനങ്ങൾക്കുമായി പ്രത്യേക വിജ്ഞാപനങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.
തസ്തിക
ഐഐടി ഡയറക്ടർ – ഐഐടി ഡൽഹി, ഐഐടി ഇൻഡോർ, ഐഐടി മാണ്ഡി
യോഗ്യത
ഉദ്യോഗാർത്ഥികൾക്ക് പിഎച്ച്ഡി ബിരുദവും മുൻകാല ബിരുദപഠനങ്ങളിൽ മികച്ച അക്കാദമിക് റെക്കോർഡും ഉണ്ടായിരിക്കണം.
എൻജിനീയറിങ് പശ്ചാത്തലമുള്ളവർക്ക് മുൻഗണനയുണ്ട്.
എന്നാൽ സയൻസ്, മാത്തമാറ്റിക്സ്, മാനേജ്മെന്റ് മേഖലകളിൽ മികച്ച യോഗ്യതയുള്ളവരെയും പരിഗണിച്ചേക്കാം.
പ്രശസ്തമായ എൻജിനീയറിങ്/ടെക്നോളജി സ്ഥാപനത്തിലോ സർവകലാശാലയിലോ പ്രൊഫസറായി കുറഞ്ഞത് 10 വർഷത്തെ അധ്യാപന പരിചയം ആവശ്യമാണ്.
പിഎച്ച്ഡി വിദ്യാർഥികളെ ഗൈഡ് ചെയ്ത പരിചയവും വേണം. കൂടാതെ കുറഞ്ഞത് അഞ്ച് വർഷത്തെ ഭരണപരിചയവും ആവശ്യമാണ്.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ₹2,25,000 ശമ്പളം ലഭിക്കും. കേന്ദ്രസർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള അലവൻസുകൾക്ക് പുറമേയാണ് ഈ തുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ഒക്ടോബർ 31.






