പനാജി: ഗോവയിൽ നടക്കുന്ന 57ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പാനിഷ് ചിത്രം അക്വി സുവർണ മയൂരം സ്വന്തമാക്കി.
തിയാഗോ ഗ്യൂടെസ് ആണ് ചിത്രം സംവിധാനം ചെയ്തത്. കാന്താര : എ ലെജൻഡ് ചാപ്ടർ 1 എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഋഷഭ് ഷെട്ടി മികച്ച നടനുള്ള പുരസ്കാരം നേടി. ദി മെൽറ്റ് ഡൗൺ എന്ന ചിത്രത്തിലെ പ്രകടനത്തിന് മായ ഒ'റൂർക്കെ മികച്ച നടിയായി. വിസിറ്റേഷൻ എന്നി ചിത്രത്തിലൂടെ വോൾക്കൾ ശ്ലോൺഡോർഫ് മികച്ച സംവിധായകനായി. ദി റിവർ ട്രെയിൻ എന്ന ചിത്രം പ്രത്യേക ജൂറി അവാർഡ് നേടി. ലോറെൻസോ ഫെറോ, ലൂക്കാസ് എൽ. വിഗ്നെൽ എന്നിവരാണ് ചിത്രം സംവിധാനം ചെയ്തത്.






