ഇടുക്കി: ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജില്ലയില്‍ ജാഗ്രതാ നിർദേശം തുടരുന്നു. നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ നാല് അണക്കെട്ടുകൾ തുറന്നു.
കല്ലാർകുട്ടി, കല്ലാർ , പാംബ്ല , മലങ്കര ഡാമുകളാണ് തുറന്നത്. ഇടുക്കിയിലെ പ്രധാനപ്പെട്ട ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്.
ഇടുക്കി അണക്കെട്ടിൽ ഇന്നലെ ഒറ്റ ദിവസം കൂടിയത് 9 അടി വെള്ളമാണ്. 2339.62 അടിക്ക് മുകളിലാണ് ജലനിരപ്പ് . കഴിഞ്ഞവർഷം ഇതേസമയം 2376.20 അടിയായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടി മാത്രമാണ്.
ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശന വിലക്കും രാത്രി യാത്ര നിരോധനം തുടരുകയാണ്. കുമളി പൂപ്പാറ സംസ്ഥാന പാതയിൽ പുളിയന്മലക്ക് സമീപം വീണ മരം മുറിച്ചു നീക്കുന്ന പണികൾ അവസാന ഘട്ടത്തിലാണ്.
മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അലർട്ട് തുടരുകയാണ്. കല്ലാർകുട്ടി, കല്ലാർ , പാംബ്ല , മലങ്കര ഡാമുകൾ തുറന്ന് വെള്ളം ഒഴുക്കുന്നു.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം ഇല്ല .രാത്രി യാത്ര നിരോധനവും തുടരുന്നു. പല ഇടങ്ങളിലും ശക്തമായ കാറ്റ് വീശി. ഇടുക്കിയിൽ ഇന്നലെ മാത്രം 14 വീടുകൾ തകർന്നു . 7 ദുരിതാശ്വാസ ക്യാമ്പുകളിലായി 101 പേരാണ് ഉള്ളത്.






