ഉടുമ്പന്നൂർ: മഞ്ചിക്കല്ലിൽ കിണർ ഇടിഞ്ഞു വീണതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങൾ കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലായി.
പ്രദേശവാസിയായ പുളിക്കൽ പി.വി. സുരേഷിന്റെ പുരയിടത്തിലെ കിണറാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ ഇടിഞ്ഞത്.
സമീപത്തുള്ള ഏഴോളം കുടുംബങ്ങൾ ഈ കിണറ്റിലെ വെള്ളമാണ് ആശ്രയിച്ചിരുന്നത്.
കുടിവെള്ളത്തിനായി മറ്റ് മാർഗങ്ങൾ തേടേണ്ടിവരുന്ന സാഹചര്യത്തിൽ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.
വാർഡ് മെമ്പർ ശരത് ചന്ദ്രൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ദുരിതത്തിലായ കുടുംബങ്ങൾക്ക് അടിയന്തരമായി കുടിവെള്ളം ലഭ്യമാക്കുന്നതിനും തകർന്ന കിണറിന്റെ കാര്യത്തിൽ ആവശ്യമായ
നടപടികൾ സ്വീകരിക്കുന്നതിനും ദുരന്തനിവാരണ അതോറിട്ടി ഇടപെടണമെന്നും ദുരിതം നേരിടുന്ന കുടുംബങ്ങൾ ആവശ്യപ്പെട്ടു.






