ആലുവ: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ മൂന്ന് പേർ അറസ്റ്റില്‍.
എടത്തല മുരിങ്ങാശേരി യൂസഫ് (50), ഷഫീഖ് (45 ), വിജുകുമാർ, (46) എന്നിവരെയാണ് എത്തല പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചക്ക് ചുണങ്ങംവേലിയിലെ ബാറില്‍ വച്ചായിരുന്നു സംഭവം. സൗത്ത് എഴിപ്രം സ്വദേശിയെയാണ് മദ്യം വാങ്ങിച്ചു കൊടുത്തില്ലെങ്കില്‍ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്.
ഷെഫീഖും യൂസഫുമാണ് ബാറില്‍ ഉണ്ടായിരുന്നത്. വിജു കുമാറാണ് ഇവർക്ക് തോക്ക് നല്‍കിയത്.
യൂസഫിന്റെ കാർ പരിശോധിച്ചപ്പോള്‍ സീറ്റിനടിയില്‍ നിന്ന് വടിവാള്‍ കണ്ടെടുത്തു. കൊച്ചിൻ ബാങ്ക് പരിസരത്തെ ഗോഡൗണില്‍ നിന്ന് ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച തോക്കും പെല്ലറ്റുകളും കസ്റ്റഡിയിലെടുത്തു.
യൂസഫിനെതിരെ ആലുവ, എടത്തല , ചേരാനല്ലൂർ, നെടുമ്പാശേരി എന്നീ സ്റ്റേഷനുകളില്‍ ഏഴ് കേസുകളുണ്ട്. ഷഫീഖിനെതിരെ എടത്തല, കാസർഗോഡ് റയില്‍വേ പി.എസ്, അമ്പലമേട് എന്നീ സ്റ്റേഷനുകളിലായി ആറ് കേസുകളും, വിജു കുമാറിനെതിരെ നെടുമ്പാശേരി,ആലുവ സ്റ്റേഷനുകളിലായി മൂന്ന് കേസുകളും ഉണ്ട്.
എസ് ഐ മാരായ എസ് എസ് ശ്രീലാല്‍, ഒ.എം സെയ്തു, എ സജീവ്, എ.എസ്.ഐ. കെ.ബി സജീവ്, സീനിയർ സി പി ഒ മാരായ നിഷാദ്, ലിജോ ജേക്കബ്, സി പി ഒ മാരായ ഫിറാഷ് , ഭവജേഷ്, ഹരീഷ് രാജ് എന്നിവരാണ് അന്വേഷണ സംഘത്തിണ്ടായിരുന്നത്.






