തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങള്‍ കോടികള്‍ നഷ്ടപ്പെടുത്തിയെന്ന് സിഎജി റിപ്പോർട്ട്.
2023-24 സാമ്പത്തികവർഷത്തില്‍ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച 3367 കോടി രൂപയാണ് കാലഹരണപ്പെട്ടത്.
ആകെ 9135 കോടി രൂപയാണ് അനുവദിച്ചിരുന്നത്. നഗരസഭകള്‍ക്കും കോർപ്പറേഷനുകള്‍ക്കും അനുവദിച്ച2318.95 കോടി രൂപയില്‍ 495.83 കോടി രൂപയും കാലഹരണപ്പെട്ടതായും സിഎജി റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
വികസന ഫണ്ട്, മെയിന്റനൻസ് ഫണ്ട്, പൊതു ആവശ്യ ഫണ്ട് എന്നിവയുടെ വിതരണത്തില്‍ സർക്കാർ കാലതാമസം വരുത്തി.
പൊതുസ്ഥലങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ശൗചാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല. ഇവിടങ്ങളില്‍ വൃത്തിഹീനമായ സാഹചര്യമാണെന്നും സിഎജി റിപ്പോർട്ടിലുണ്ട്.
തിങ്കളാഴ്ച സിഎജി നിയമസഭയുടെ മേശപ്പുറത്തുവെച്ച 2023-24 വർഷത്തെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നത്.






