തിരുവനന്തപുരം: വള്ളക്കടവിൽ ട്യൂഷൻ അധ്യാപികയുടെ സ്വർണമാല തട്ടിപ്പറിച്ച കേസിൽ രണ്ട് പത്തൊൻപതുകാരെ വലിയതുറ പൊലിസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട സീതത്തോട് സ്വദേശി നന്ദു (19), ചിറ്റാർ സ്വദേശി അദ്വൈത് (19) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 18-ന് രാത്രി എട്ടു മണിയോടെ വള്ളക്കടവ് ഗാന്ധിനഗറിന് സമീപത്തായിരുന്നു സംഭവം.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയ്യാമൂല സ്വദേശിനി കുമാരി ഷീലയുടെ (64) ഒരു പവന്റെ മാലയാണ് ഹെൽമറ്റ് ധരിച്ചെത്തിയ പ്രതികൾ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്.
തുടർന്ന് കാട്ടാക്കട, കൊല്ലം, എറണാകുളം വഴി ഇവർ തൃപ്പൂണിത്തറയിലേക്ക് കടക്കുകയായിരുന്നു.
അധ്യാപിക നൽകിയ ബൈക്ക് നമ്പറിന്റെ അടിസ്ഥാനത്തിൽ പൊലിസ് നടത്തിയ ഊർജ്ജിത തിരച്ചിലിലാണ് പ്രതികൾ തൃപ്പൂണിത്തറയിൽ വെച്ച് വലയിലായത്.
കവർന്ന മാല ചാലയിലെ കടയിൽ 50,000 രൂപയ്ക്കാണ് സംഘം വിറ്റത്.
ലഭിച്ച പണത്തിൽ നിന്ന് 45,000 രൂപ ചെലവഴിച്ച് പ്രതികൾ രണ്ട് സ്വർട്ട്ഫോണുകൾ വാങ്ങി.
വിറ്റ മാല പൊലിസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.






