കോട്ടയം: സ്കൂള്‍ വിദ്യാര്‍ഥികളില്‍ കായികാഭിരുചി വളര്‍ത്തുന്നതിനു ലക്ഷ്യമിടുന്ന ഗോള്‍ എന്ന പദ്ധതിപ്രകാരം ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ സ്കൂളുകളില്‍ കായികോപകരണങ്ങള്‍ വിതരണം ചെയ്തു.
ഉദ്ഘാടനം കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നാട്ടകം സുരേഷ് എംഎല്‍എ നിര്‍വഹിച്ചു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ബൈജു വര്‍ഗീസ് ഗുരുക്കള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. സന്തോഷ്, ഷിബു ജെയിംസ്, കെ.ആര്. ഷാജി, ഡോ. ജോബോ കോര തോമസ്, സെക്രട്ടറി നോബി എം. ജോസഫ് എന്നിവര്‍ സംസാരിച്ചു.
വിദ്യാർത്ഥികളിൽ ആരോഗ്യകരമായ കായിക സംസ്കാരം രൂപപ്പെടുത്തുന്നതിനും കായിക മേഖലയിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കുന്നതിനും പദ്ധതി സഹായിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കായിക പരിശീലനത്തിന് ആവശ്യമായ നിലവാരമുള്ള ഉപകരണങ്ങൾ ലഭ്യമാക്കുന്നതാണ്.
സ്കൂൾ തലം മുതൽ മികച്ച പരിശീലനം നൽകി ഭാവിയിലേക്കുള്ള കായിക പ്രതിഭകളെ വാർത്തെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.





