കൊച്ചി: ആലുവ കുട്ടമശ്ശേരിയില്‍ യുവാവിനെ റോഡില്‍ തടഞ്ഞു നിർത്തി സംഘം ചേർന്ന് മർദനം.
കുട്ടമശേരി സ്വദേശി അഫ്സലിനെ ഇന്നലെ രാത്രി ഒരു സംഘം ആളുകള്‍ ചേർന്ന് മർദിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് കുട്ടമശ്ശേരി സ്വദേശി ഷംസുദ്ദീൻ, മകൻ ഷവാബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷംസുദ്ദീന്റെ മറ്റൊരു മകൻ ഷഫീക്ക് ഒളിവിലാണ്.
കഴിഞ്ഞ ജൂണില്‍ അഫ്സല് ഇവരെ അക്രമിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു അക്രമം. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് ആക്രമണം എന്ന് ആലുവ ടൗണ്‍ പൊലീസ് പറഞ്ഞു.






