മൂലവട്ടം : മൂലവട്ടം യൂത്ത് കോൺഗ്രസ് യൂണിറ്റ് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ മൂലേടം മേൽപ്പാലം റോഡിൽ ഗാന്ധി ജയന്തി ആചരിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രഡിഡന്റ്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പികെ വൈശാഖ് യോഗം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് വൈസ് പ്രഡിഡന്റ് ദീപു ചന്ദ്രബാബു ആണ് അധ്യക്ഷത വഹിച്ചത്. യോഗത്തിൽ ഐഎൻടിയുസി നാട്ടകം മണ്ഡലം വൈസ് പ്രസിഡന്റ് മധു നെല്ലിപ്പുഴ, ഐഎൻടിയുസി ജില്ലാ ഭാരവാഹി ജോയ് പിഎം, 23 ആം വാർഡ് പ്രസിഡന്റ് സാബു ചക്കാല, ജ്യോതിലാൽ എന്നിവർ സംസാരിച്ചു.
റാഫി, സാൻജോസ്, സജു ഗോപാലകൃഷ്ണൻ, ചന്ദ്രബാബു, കെബി കണ്ണൻ, സുരേഷ് ബാബു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.






