ഫുജൈറ : ഫുജൈറ വാഹനാപകടത്തില്‍ മരിച്ചവരില്‍ മലയാളികളും. മലപ്പുറം വേങ്ങര സ്വദേശികളാണ് മരിച്ചത്. എആര്‍ നഗര്‍ കുന്നുംപുറം സ്വദേശി സിദ്ധീഖിന്റെ ഇരട്ട മക്കളായ അഷ്മില്‍, ജസ്ന (18), സിദ്ധീഖിന്റെ മകള്‍ ഫര്‍സാനയുടെ മകന് ഫായിസ് (3) എന്നിവരാണ് മരിച്ചത്.
ഒരാഴ്ച മുമ്പ് നാട്ടിലെത്തി ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സിദ്ധീഖ് വീണ്ടും ഫുജൈറയിലെത്തിയത്. ഇവരെ സന്ദര്‍ശിക്കാനെത്തിയ ബന്ധുവിനെ തിരിച്ചു കൊണ്ടുവിടാന്‍ പോകുമ്പോഴാണ് അപകടമുണ്ടാകുന്നത്. സിദ്ധീഖ് കുടുംബ സമേതം ഫുജൈറയിലാണ് താമസം. മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവായ ടി കെ മൊയ്തീന് കുട്ടി മാഷിന്റെ മകനുമാണ് സിദ്ധീഖ്.
ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് റോഡിലാണ് ഇന്ന് പുലര്‍ച്ചെ അപകടം നടന്നത്. നിരവധി പേര് മരിച്ചതായും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും ഫുജൈറ പൊലീസ് അറിയിച്ചു. കൃത്യമായ മരണസംഖ്യ പുറത്തുവിട്ടിട്ടില്ല. ഒരു ട്രക്കും നിരവധി മറ്റ് വാഹനങ്ങളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.






