കോട്ടയം: ഫിഫ ലോകകപ്പിനോടനുബന്ധിച്ചും 'ഓപ്പറേഷൻ തണ്ടർ' പദ്ധതിയുടെ ഭാഗമായും ലഹരിവിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് KSESA കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു.
പരിപാടി കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ. ബേബി ഉദ്ഘാടനം ചെയ്യും . കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്), കോട്ടയം വിമുക്തി മാനേജർ എന്നിവരും പങ്കെടുക്കും.
ലഹരിക്കെതിരായ ബോധവൽക്കരണവും കായിക സംസ്കാരത്തിന്റെ പ്രോത്സാഹനവും ലക്ഷ്യമിട്ട് നടക്കുന്ന പരിപാടിയിലേക്ക് കായികപ്രേമികളെയും പൊതുജനങ്ങളെയും സംഘാടകർ ക്ഷണിച്ചു.






