നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെകഥയും, മണ്ണുവിട്ടുപോകാത്ത കാടിന്റെ മക്കളുടെ അതിജീവന പോരാട്ടവും ഇനി ബിഗ് സ്ക്രീനില്‍ ആവേശക്കാറ്റായി പടരും.
മിഥുന് മഹേശ്വരന് സംവിധാനം ചെയ്ത് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രം 'അരികൊമ്പന്റെ' ടീസര്‍ പുറത്തുവന്ന നിമിഷം മുതല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.
യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി അതീവ തീവ്രതയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വരുന്ന ഡിസംബറിലാണ് ചിത്രത്തിന്റെ റിലീസ്
മിഥുന് മഹേശ്വരനാണ് ചിത്രത്തിലെ നായകനും സംവിധായകനും. 'എങ്കെയും എപ്പോതും', 'ചെന്നൈയില്‍ ഒരു നാള്', 'കോക്ടെയില്‍', 'എങ്ക കാട്ടുല മഴൈ', 'ചിക്കികു ചിക്കികിച്ചു', 'യുദ്ധസത്തം'
തുടങ്ങി നിരവധി ജനപ്രിയ തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് മിഥുന്. '
സുമേഷ് & രമേഷ്' എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക കൃഷ്ണനാണ് ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.
'ട്രാഫിക്' (ഹിന്ദി), 'മിലി', 'വേട്ട', 'ജമുനാപ്യാരി', അം അ: എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ദൃശ്യാവിഷ്കാരം നല്കിയ ഛായാഗ്രാഹകന്‍ അനീഷ്ലാല്‍ ആര്.എസ് ആദ്യമായി ക്യാമറ ചലിപ്പിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.






