കുമരകം: 123-ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി ആഗസ്റ്റ് 28 -ന് കോട്ടത്തോട്ടിൽ സംഘടിപ്പിക്കുന്നതിൻ്റെ പ്രചരണാർത്ഥം കുമരകത്തെ വ്യാപാര വ്യവസായ മേഖലയിൽ ആഗസ്റ്റ് 20,21 തീയതികളിൽ ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് പ്രവർത്തകർ സന്ദർശനം നടത്തുന്നു.1903- ൽ ശ്രീനാരായണ ഗുരുദേവൻ കുമരകം ഗ്രാമം സന്ദർശിച്ചതിന്റെ സ്മരണയ്ക്കായി
നടത്തപ്പെടുന്ന ജലമേള നാടിൻ്റെ മതസൗഹാർദ്ദം
ഊട്ടിയുറപ്പിക്കുന്ന
പൊതു ഉത്സവമാക്കി മാറ്റുന്നതിൻ്റെ ഭാഗമായിട്ടുള്ള സന്ദർശനമാണെന്ന്
ക്ലബ്ബ് ആക്ടിംഗ്
പ്രസിഡൻ്റ്
സാൽവിൻ കൊടിയന്ത്രയും
ജനറൽ സെക്രട്ടറി എസ് ഡി പ്രേംജിയും പറഞ്ഞു.






