വൈക്കം: ജവഹർലാൽ നെഹ്രു കൾച്ചറൽസൊസൈറ്റി മികച്ച പ്രതിഭകൾക്ക് വിതരണം ചെയ്യുന്ന ഭാരതീയ പുരസ്കാരകാരത്തിന് ഫുട്ബോൾ പരിശീലകനായ ജോമോൻ ജേക്കബ്ബ് അർഹനായി.കോഴിക്കോട് കൈരളി തീയേറ്റർ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ അവാർഡ് അധികൃതർ സമ്മാനിക്കും. ഫുട്ബോൾ രംഗത്ത് പരിശീലകനെന്ന നിലയിൽ ജോമോൻ ജേക്കബ് കാഴ്ചവച്ച മികച്ച പ്രകടനമാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇപ്പോൾവൈക്കം വനിത സ്പോർട്ട്സ് അക്കാദമിയുടെ പരിശീലകനാണ്






