വൈക്കം:കേരള പോലീസ് പെൻഷനേഴ്സ്
അസോസിയേഷൻ വൈക്കം മേഖല സമ്മേളനം നടത്തി. വൈക്കം ഗ്രാൻഡ്മാസ് ഓഡിറ്റോറിയത്തിൽ
മേഖല പ്രസിഡൻ്റ് ടി. വാസപ്പൻ്റെ
അധ്യക്ഷതയിൽ നടന്ന സമ്മേളനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.
ശശികുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ചലച്ചിത്ര അവാർഡ്
ജേതാവായ ഹാസ്യതാരം
വൈക്കം ഭാസി മുഖ്യ അതിഥിയാ
യിരുന്നു. യോഗത്തിൽ എം.ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പെഡഗോജിക്കൽ
സയൻസിൽ നാലാം റാങ്ക് നേടിയ ആൻ മരിയജോസഫ്, ബി എസ് സി സുവോളജിയിൽ പത്താം റാങ്ക് നേടിയ
ഗൗരിനന്ദന , ഫ്രാൻസിലെ ലൊ
റൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മെറ്റീരിയൽ സയൻസിൽ ഡോകടറേറ്റ് നേടിയ ശ്രീലക്ഷ്മി തുടങ്ങിയ സംഘാംഗങ്ങളുടെ മക്കളെ ഉപഹാരം നൽകി ആദരിച്ചു. ജില്ലാ സെക്രട്ടറി മാത്യം ജോസഫ് , ഖജാൻജി പി.ആർ. മോഹൻദാസ് എന്നിവർ ആശംസകൾ നേർന്നു. മേഖല സെക്രട്ടറി മോഹൻദാസ് വെച്ചൂർ വാർഷിക റിപ്പോർട്ടും ഖജാൻജി ബാബു ജോസഫ് വരവു ചിലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി മാത്യു ജോസഫ് , ഖജാൻജി പി.ആർ. മോഹൻദാസ്
പി. എം. ജോസഫ്, കെ. എസ്. ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ടി. വാസപ്പൻ (പ്രസിഡൻ്റ്), പി.എം. ജോസഫ്, വി.രാധാകൃഷ്ണൻ
(വൈസ് പ്രസിഡൻ്റുമാർ),
സുദർശനൻ തോട്ടകം (സെക്രട്ടറി)
രാജപ്പൻ ഞീഴൂർ (ജോയിൻ്റ് സെക്രട്ടറി)
ബാബു ജോസഫ് (ഖജാൻജി)
മോഹൻദാസ് വെച്ചൂർ ,
വർഗീസ് എബ്രഹാം,വത്സല തുടങ്ങിയവർ എക്സിക്യൂട്ടീവ് അംഗങ്ങളായ ഭരണ സമിതിയെ തെരഞ്ഞെടുത്തു.






