കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 122-ാമത് ഉത്സവം ഫെബ്രുവരി 12 ന് കൊടിയേറി 19 ന് ആറാട്ടോടെ സമാപിക്കും.
18 ന് പള്ളിവേട്ട മഹോത്സവത്തോടൊപ്പം പുന:പ്രതിഷ്ഠാദിനവും നടക്കും. 1 മുതല്‍ 4 വരെയുള്ള ദിവസങ്ങളിലെ ഉത്സവം ശ്രീകുമാരമംഗലം ദേവസ്വത്തിന്റെയും, 5 മുതല്‍ 8 വരെയുളള ദിവസങ്ങളിലെ ഉത്സവം 38, 154, 153, 155 എന്നീ എസ്.എൻ.ഡി.പി ശാഖകളുടെയും വകയായാണ്. എല്ലാ ഉത്സവ ദിവസങ്ങളിലും ദീപാരാധനയ്ക്ക് ശേഷം ഭഗവാന്റെ തങ്കരഥത്തില്‍ എഴുന്നള്ളിപ്പ് നടക്കും. വൈവിദ്ധ്യമാർന്ന കലാപരിപാടികള്‍, വാദ്യമേളങ്ങള്‍, ഘോഷയാത്രകള്‍ തുടങ്ങിയവയുമുണ്ട്. ഉത്സവ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് അഡ്വ.എം.എൻ പുഷ്കരൻ, സെക്രട്ടറി കെ.ഡി സലിമോൻ എന്നിവർ അറിയിച്ചു






