മണർകാട് : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുടുംബസംഗമവും മണ്ഡലം വാർഷികവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ സിനി മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെഎസ്എസ് പി എ സംസ്ഥാന നിർവാഹകസമിതിയംഗം മോഹനചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡൻ്റ് കെ. എം. ബാലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാർഷികയോഗത്തിൽ യൂണിറ്റ് അംഗങ്ങളായ ഷേർലി ഡേവിഡ് (പി.എച്ച്ഡി.ഹോൾഡർ ഇൻ ലൈബ്രറി സയൻസ്), സൂസൻ പാലാത്ര (KSSPA സംസ്ഥാന കലാമത്സരത്തിൽ കഥാരചനയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ച യൂണിറ്റ് അംഗം ഗീവർഗീസ് കൊല്ലംകുഴിയുടെ മകൻ ആകാശ് ഗീവർഗീസ് (2025-2026 വർഷത്തെ യുവകർഷക ജേതാവ്) പി. എം. ജോസഫിൻ്റെ കൊച്ചുമകൾ അയോണ മറിയം ജോസഫ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.
കൂടാതെ 80 വയസ്സ് പൂർത്തീകരിച്ച യൂണിറ്റ് അംഗങ്ങളെ ആദരിച്ചു.
സൈബർ കുറ്റക്യത്യങ്ങളെക്കുറിച്ച് ' സീനിയർ സിവിൽ പോലീസ് ഓഫീസർ ജോബിൻ ജെയിംസ് ക്ലാസെടുത്തു. ഡോ. വിമല ടെസി ജോൺ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ബോധവ ത്കരണ ക്ലാസ്സ് നയിച്ചു. വാർഷിക സമ്മേളനത്തിൽ പാമ്പാടി ബ്ലോക്ക ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ഷാൻ റ്റി. ജോൺ ,കോട്ടയം ബാറിലെ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കെ. എ. പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് നടന്ന സ്നേഹവിരുന്നിനു ശേഷം പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് : ഇ. വി. തോമസ്, സെക്രട്ടറി : പി. കെ. സതീഷ് വെട്ടിക്കുന്നേൽ, ട്രഷറർ: പി. കെ. ഏബ്രഹാം, വൈസ് പ്രസിഡന്റ് : അഡ്വ. കെ. എ. സുരേന്ദ്രൻ വനിതാഫോറം പ്രസിഡൻ്റ് ഡോ. ഷേർലി ഡേവിഡ്, കമ്മറ്റി അംഗങ്ങ ളായി സൂസൻ പാലാത്ര, കെ. വി. ഗീവർഗീസ് എന്നിവരെ തെരഞ്ഞെടുത്തു.






