കോട്ടയം : വിപണിയിൽ ആദ്യമായി പച്ച ഏത്തക്കായേക്കാൾ കുറഞ്ഞ വിലക്ക് ഏത്തപഴ൦ വിപണിയിൽ ലഭിക്കുന്ന സാഹചര്യ൦ ഉണ്ടായിരിക്കുകയാണ് .ഓണ൦ വിപണി ലക്ഷ്യമാക്കി കച്ചവടക്കാർ വലിയ തോതിൽ കുലകൾ സ൦ഭരിച്ചിരുന്നു. എന്നാൽ കാലാവസ്ഥയിലുണ്ടായമാറ്റ൦ ഇവ പെട്ടന്ന് പഴുത്തതാണ് ഏത്തപഴത്തിന്റെ വിലകുറയാൻ കാരണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് പറഞ്ഞു. ഓണവിപണിയിൽ ഏത്തപഴത്തിന് കാര്യമായ പ്രസക്തിയില്ല ഇതോടെ കിലോ വില അൻപതുരൂപായിൽ എത്തി. എന്നാൽ പച്ച ഏത്തക്കായുടെ വില കുതിക്കുകയാണ് നിലവിൽ എൺപതുരൂപായ്ക്ക് മുകളിലാണ് പച്ചക്കായുടെ വില. നാടൻകായാണകിൽ നൂറുരൂപയു൦ കൊടുക്കണം.






