എരുമേലി: കരിങ്കല്ലുമൂഴി ഭാഗത്തുനിന്നു 150 ഗ്രാം കഞ്ചാവുമായി നാലു യുവാക്കളെ പൊലീസ് ഡാൻസാഫ് സംഘവും തൂഫാൻ സ്ക്വാഡും ചേർന്ന് പിടികൂടി.
കരിങ്കല്ലുമൂഴി പടിഞ്ഞാറെത്തടത്തില് അരോമല്‍ സജി ഉണ്ണി (26), കരിങ്കല്ലുമൂഴി കടവുങ്കല്‍ സാജൻ ജോണ്സണ് (28), എരുമേലി ചരള വലിയപുരയ്ക്കല്‍ നിയാസ് നിസാർ (28), കോട്ടയം നാട്ടകം പുത്തൻപാലം പാറപ്പറമ്പില് നന്ദു സുരേഷ് കണ്ണൻ (26) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികള്‍ കഞ്ചാവ് വില്പനയ്ക്കു വേണ്ടി പൊതികളാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികളില്‍ രണ്ടു പേർ എരുമേലി ടൗണില്‍ ശബരിമല സീസണ് കച്ചവടസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മറവില്‍ വില്പന നടത്താനാണ് നീക്കം നടത്തിയിരുന്നതെന്നും ഇതു സംബന്ധിച്ച് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് പൊലിസ് നിരീക്ഷണം നടത്തിയിരുന്നുവെന്നും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി റിജോ പി. ജോസഫ് അറിയിച്ചു.
കോട്ടയം എസ്പി സാബു മാത്യുവിന്റെ നിർദേശപ്രകാരമാണ് പ്രതികളെ എരുമേലി സിഐ എം.ആർ. സുരേഷ്, എസ്ഐ സച്ചിൻ എന്നിവരുടെ നേതൃത്വത്തില്‍ ഡാൻസാഫ് ടീമും തൂഫാൻ സ്ക്വാഡും ചേർന്ന് പിടികൂടിയത്.






