ഡൽഹി: എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഇപിഎഫ്ഒ 2.01 പ്രവർത്തനം ആരംഭിച്ചു.
കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്ന ലോഞ്ച് ചില തടസങ്ങളെ തുടർന്ന് മാറ്റുകയായിരുന്നു. ഇപ്പോള്‍ പുതിയ പതിപ്പ് പ്രവർത്തനക്ഷമമായി.
ഇപിഎഫ്ഒയുടെ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. അതേസമയം ഇപിഎഫ്ഒ 2.01 ഇപ്പോഴും പൂർണമായി പ്രവർത്തനസജ്ജമായിട്ടില്ല എന്നും കൂടുതല്‍ ഫീച്ചറുകളും സേവനങ്ങളും ഘട്ടംഘട്ടമായി അടുത്ത ദിവസങ്ങളിലും ആഴ്ചകളിലും ലഭ്യമാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.






